ഖത്തറിൽ പ്രധാന വാഹന നമ്പർ പ്ലേറ്റുകൾ ലേലത്തിന്
പ്രധാന വാഹന നമ്പർ പ്ലേറ്റുകൾ സൂം (sooum) ആപ് വഴി ലേലം ചെയ്യുന്നതായി ഖത്തർ ഗതാഗത വകുപ്പ് അറിയിച്ചു.ജൂലൈ അഞ്ച് ഞായറാഴ്ച രാവിലെ എട്ടുവരെ ആപ്പിലെ നിശ്ചിത വിൻഡോ വഴി ലേലത്തിനായി അപേക്ഷിക്കാം.താൽപര്യം അറിയിച്ച ശേഷം 72 മണിക്കൂറിനകം സെക്യൂരിറ്റി ഡെപ്പോസിറ്റ് അടക്കണം. തുടർന്ന് അപേക്ഷ അവസാനിച്ചാൽ 24 മണിക്കൂർ നീളുന്ന ലേല പ്രക്രിയ ആരംഭിക്കും.അപേക്ഷ സമയ പരിധി കഴിഞ്ഞാൽ 24 മണിക്കൂർ നീളുന്ന ലേല നടപടികളിൽ പങ്കെടുക്കാം. ഒരാൾ മാത്രം താൽപര്യം പ്രകടിപ്പിക്കുന്ന നമ്പർ പട്ടികയിലുള്ള വിലക്ക് ലഭിക്കും. ഒന്നിലധികം പേരുണ്ടെങ്കിൽ ലേലത്തിൽ കൂടുതൽ തുക ബിഡ് ചെയ്യുന്നയാൾക്ക് നമ്പർ ലഭിക്കും
