പ്രവാസലോകത്ത് മലയാളത്തിന്റെ സർഗോത്സവം; മലയാളം മിഷൻ ദുബായ് ചാപ്റ്റർ സർഗോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി
പ്രവാസഭൂമിയിൽ മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും സർഗാത്മകതയുടെയും ആഘോഷമൊരുക്കി മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്റെ സർഗോത്സവം 2026 എത്തുന്നു. മലയാളം മിഷൻ വിദ്യാർഥികളുടെ കലാ-സർഗാത്മക കഴിവുകൾ മാറ്റുരയ്ക്കുന്ന പരിപാടിയുടെ ഓഫ് സ്റ്റേജ് മത്സരങ്ങൾ ഒക്ടോബർ 25 ഞായറാഴ്ച ഇത്തിസലാത്ത് മെട്രോ സ്റ്റേഷന് സമീപമുള്ള സ്റ്റാർ ഇന്റർനാഷണൽ സ്കൂളിൽ നടക്കും.
വേദിയിലെ കലാമത്സരങ്ങൾ നവംബർ ഒന്നിന് ഞായറാഴ്ച മുഹൈസിനയിലെ ഗൾഫ് മോഡൽ സ്കൂളിൽ അരങ്ങേറും. മലയാള ഭാഷയോടും സംസ്കാരത്തോടുമുള്ള പുതുതലമുറയുടെ സ്നേഹവും സർഗാത്മക കഴിവുകളും പ്രകടിപ്പിക്കുന്ന വേദിയാകും സർഗോത്സവം.
കുഞ്ഞുപ്രതിഭകളുടെ കലാവൈഭവം ആസ്വദിക്കാനും അവർക്ക് പ്രോത്സാഹനമേകാനും മലയാളി സുഹൃത്തുക്കളെയും കുടുംബങ്ങളെയും സംഘാടകർ ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 055 709 6296, 050 575 7608.
