മകളുടെ വിവാഹത്തിന് നാട്ടിലേക്ക് മടങ്ങാനിരിക്കെ ജിദ്ദയിൽ മലയാളി അന്തരിച്ചു

  1. Home
  2. International

മകളുടെ വിവാഹത്തിന് നാട്ടിലേക്ക് മടങ്ങാനിരിക്കെ ജിദ്ദയിൽ മലയാളി അന്തരിച്ചു

IMAGE


മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി പ്രവാസി ജിദ്ദയിൽ അന്തരിച്ചു. മലപ്പുറം വണ്ടൂർ അയനികോട് സ്വദേശി പാലൂരാൻ അബ്ദു റഹ്‌മാൻ (55) ആണ് ഹൃദയാഘാതം മൂലം ജിദ്ദയിലെ സനാബീലിൽ വെച്ച് മരണപ്പെട്ടത്. കഴിഞ്ഞ 12 വർഷമായി ജിദ്ദയിൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.അടുത്ത ആഴ്ച മകളുടെ നിക്കാഹിൽ പങ്കെടുക്കുന്നതിനായി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.

പരേതനായ പാലൂരാൻ മൊയ്തീൻറയും ഉമ്മുകുൽസുവെിൻറയും മകനാണ്. ഭാര്യ ഫാത്തിമ സബീറ. സഫ റഹ്‌മാൻ, ശിഫ, ശമ, മുഹമ്മദ് സഹൽ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: നജീബ്, സുഹ്‌റ, സാജിദ, സാഹിറ, ഹസിന. മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.