ഹെലികോപ്റ്റർ തകർന്നു മലയാളിയായ വരനും പൈലറ്റും മരിച്ചു;വധു ഗുരുതരാവസ്ഥയിൽ

  1. Home
  2. International

ഹെലികോപ്റ്റർ തകർന്നു മലയാളിയായ വരനും പൈലറ്റും മരിച്ചു;വധു ഗുരുതരാവസ്ഥയിൽ

image


അമേരിക്കയിലെ ജോർജിയയിൽ വിവാഹദിനത്തിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മലയാളിയായ വരനും പൈലറ്റും മരിച്ചു. അപകടത്തിൽ പരുക്കേറ്റ വധുവിന്റെ നില ഗുരുതരമായി തുടരുകയാണ്.വിവാഹ ചടങ്ങുകൾക്ക് ശേഷം വധൂവരന്മാർ സഞ്ചരിച്ച ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. അറ്റ്‌ലാന്റയിൽ താമസിച്ച് വരുന്ന ഫിജി, ഫേബ ദമ്പതികളുടെ മകനായ ഡേവ് ഫിജിയും പൈലറ്റുമാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡേവിന്റേയും ജെസ്നിന്റേയും വിവാഹം നിശ്ചയിച്ചിരുന്നത്. ഡെൽറ്റ എയർലൈൻസിലെ പൈലറ്റ് കൂടിയാണ് മരിച്ച ഡേവ്. ജെസ്‌നിയുടെ നില ഗുരുതരമായി തുടരുകയാണ്.

ജോർജിയയിലെ ഡോസൻ കൗണ്ടിയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.മരത്തിലിടിച്ച് ഹെലികോപ്റ്റർ തകർന്നുവീണതായി റിപ്പോർട്ടുകളുണ്ട്. അപകടസ്ഥലത്ത് തന്നെ വരനും പൈലറ്റും മരണപ്പെട്ടു. അഞ്ച് മണിക്കൂറോളം ബോധരഹിതയായി കിടന്ന വധു പിന്നീട് ബോധം വീണ്ടെടുത്ത ശേഷം സഹായം വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.