മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദിയിൽ മരിച്ചു

  1. Home
  2. International

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദിയിൽ മരിച്ചു

image


സൗദി അറേബ്യയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി പ്രവാസി മരിച്ചു. മലപ്പുറം വേങ്ങര ചെറൂർ ചോലക്കൽ സ്വദേശി ഷാഹിദ് ചോലക്കൽ (52) ആണ് മരണപ്പെട്ടത്.
ജിസാനിലെ ദബിയയിൽ ജോലി ചെയ്തുതുവരികയായിരുന്ന ഷാഹിദിനെ മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നാണ് ജിസാൻ ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മൃതദേഹം നിലവിൽ ഹയാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നുസൈബ പട്ടാണിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്