ദുബൈയിൽ ആദ്യ സ്മാർട്ട് ബസ് സ്റ്റേഷൻ,മാൾ ഓഫ് എമിറേറ്റ്‌സിന്റെ പ്രവർത്തനം ആരംഭിച്ചു

  1. Home
  2. International

ദുബൈയിൽ ആദ്യ സ്മാർട്ട് ബസ് സ്റ്റേഷൻ,മാൾ ഓഫ് എമിറേറ്റ്‌സിന്റെ പ്രവർത്തനം ആരംഭിച്ചു

image


ദുബൈയിൽ ആദ്യ സ്മാർട്ട് ബസ് സ്റ്റേഷനായ മാൾ ഓഫ് എമിറേറ്റ്‌സിന്റെ പ്രവർത്തനം ആരംഭിച്ച് ആർ ടി എ. 147 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ബസ് സ്റ്റേഷനിൽ യാത്രക്കാരും ബസ് ഡ്രൈവർമാരും അടക്കം 20 പേർക്ക് വിശ്രമിക്കാൻ സ്ഥലമുണ്ട്. പരമ്പരാഗത ബസ് സ്റ്റേഷനുകളിൽ നിന്ന് വ്യത്യസ്തമായി പൂർണമായും ഡിജിറ്റലൈസ് ചെയ്തതാണ് പുതിയ ബസ് സ്റ്റേഷൻ.മാൾ ഓഫ് എമിറേറ്റ്‌സ് മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിച്ചിട്ടുള്ള 11 ബസ് റൂട്ടുകളാണ് ഇവിടെ നിന്ന് സർവിസ് നടത്തുക.

24 മണിക്കൂറും സേവനം നൽകുന്ന രീതിയിലാണ് ബസ് സ്റ്റേഷൻ ഒരുക്കിയിരിക്കുന്നത്. യാത്രാ വിവരങ്ങൾ, ബസ്-മെട്രോ സർവീസ് സമയം, ടാക്‌സി ലഭ്യത, സമീപ പ്രദേശങ്ങളുടെ വിവരങ്ങൾ എന്നിവ തത്സമയം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ സ്‌ക്രീനുകളും സ്ഥാപിച്ചിട്ടുണ്ട്.യാത്രാ ആസൂത്രണം, ഉപഭോക്തൃ സഹായം, നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്തൽ, കോൾ സെന്ററുമായി നേരിട്ടുള്ള ബന്ധം എന്നിവയ്ക്കായി വെർച്വൽ സഹായ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബസുകളിലെ സീറ്റുകളുടെ ലഭ്യതയും യാത്രക്കാർക്ക് മുൻകൂട്ടി അറിയാൻ സാധിക്കും.ടിക്കറ്റ് വാങ്ങാനും നോൾ കാർഡ് പുതുക്കാനുമായി പ്രത്യേക യന്ത്രങ്ങളും വിവിധ പാനീയങ്ങൾ ലഭ്യമാക്കുന്ന സ്മാർട്ട് വെൻഡിംഗ് സംവിധാനങ്ങളും സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുണ്ട്. സൗരോർജം ഉപയോഗിച്ചാണ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി ലഭ്യമാക്കുന്നത്. വായു നിലവാരം നിരീക്ഷിക്കുന്ന സെൻസറുകളും കൃത്രിമ ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണ കാമറകളും സുരക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്