ഷാർജ ഉപഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി മമ്മൂട്ടി

  1. Home
  2. International

ഷാർജ ഉപഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി മമ്മൂട്ടി

mammootty


ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുള്ള ബിൻ സാലം അൽ ഖാസിമിയുമായി നടൻ മമ്മൂട്ടി കൂടിക്കാഴ്ച നടത്തി. ഷാർജയിലെ കൊട്ടാരത്തിൽ വെച്ച് നടന്ന ഇരുപത് മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയിൽ കൊട്ടാരത്തിലെ പ്രമുഖരായ ശൈഖുമാരും പങ്കെടുത്തു. ശൈഖ് അബ്ദുള്ളയുടെ സഹോദരൻ ശൈഖ് മുഹമ്മദ് ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ വിയോഗത്തിൽ മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തി.

ഷാർജ റൂളേഴ്സ് ഓഫീസ് ചെയർമാൻ ശൈഖ് സാലം ബിൻ അബ്ദുറഹിമാൻ അൽ ഖാസ്മി, ശൈഖ് അബ്ദുറഹിമാൻ ബിൻ സാലം അൽ ഖാസ്മി, ശൈഖ് ഫൈസൽ ബിൻ ഖാലിദ് അൽ ഖാസ്മി എന്നിവരുമായും മമ്മൂട്ടി കൂടിക്കാഴ്ച നടത്തി. ചലച്ചിത്ര നിർമാതാവ് ആന്റോ ജോസഫ്, വി.ടി. സലീം എന്നിവരും മമ്മൂട്ടിയോടൊപ്പം ഉണ്ടായിരുന്നു.

വെള്ളിയാഴ്ചയാണ് ഷാർജ ഉപഭരണാധികാരിയുടെ സഹോദരൻ ശൈഖ് മുഹമ്മദ് ബിൻ സാലിം അൽ ഖാസിമി അന്തരിച്ചത്. അദ്ദേഹത്തിന്റെ ജനാസ നമസ്കാരം ഷാർജയിലെ കിങ് ഫൈസൽ പള്ളിയിൽ നടക്കുകയും തുടർന്ന് അൽ ജുബൈൽ ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കുകയും ചെയ്തിരുന്നു.