ദമാസ്കസിലെ കഫേയിൽ വൻ സ്ഫോടനം; നാല് പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്

  1. Home
  2. International

ദമാസ്കസിലെ കഫേയിൽ വൻ സ്ഫോടനം; നാല് പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്

syria


സിറിയൻ തലസ്ഥാനമായ ദമാസ്കസിനെ നടുക്കി ജനത്തിരക്കേറിയ കഫേയിലുണ്ടായ സ്ഫോടനത്തിൽ നാല് മരണം. ഹിജാസ് റെയിൽവേയ്ക്കും പാലസ് ഓഫ് ജസ്റ്റിസിനും ഇടയിലുള്ള പ്രമുഖ കഫേയുടെ പ്രവേശന കവാടത്തിലാണ് വ്യാഴാഴ്ച സ്ഫോടനമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായും ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സിറിയൻ സ്റ്റേറ്റ് ടിവിയും സന വാർത്താ ഏജൻസിയുമാണ് സ്ഫോടനവിവരം പുറത്തുവിട്ടത്. സ്ഫോടനത്തെത്തുടർന്ന് തകർന്ന കഫേയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചതായും സിറിയൻ അധികൃതർ അറിയിച്ചു. സുരക്ഷ മുൻനിർത്തി പ്രദേശം ഇപ്പോൾ പൂർണ്ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.