അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസ്; അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
വടകരയിൽ അധ്യാപികമാർ പ്രതികളായ എംഡിഎംഎ ലഹരിമരുന്ന് കേസ് അന്വേഷിക്കുന്ന വടകര സി.ഐ എ.വി. ദിനേശിനെ കണ്ണൂർ സർക്കിളിലേക്ക് സ്ഥലം മാറ്റി. കേസിൽ അന്വേഷണം നിർണായക ഘട്ടത്തിൽ നിൽക്കെയാണ് ഈ നടപടി. റൂട്ടീൻ നടപടിക്രമങ്ങളുടെ ഭാഗമായാണ് സ്ഥലംമാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം.
അതേസമയം, കേസിലെ ഡിജിറ്റൽ തെളിവുകൾ പൂർണ്ണമായി ശേഖരിക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം (SIT). അറസ്റ്റിലായ അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളും ഫോൺ രേഖകളും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ലഹരി ഇടപാടുകളുടെ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനായി പ്രതികൾ എടിഎം വഴി പണം പിൻവലിച്ച സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
