മെൻസ് അണ്ടർ 19 ഏഷ്യാകപ്പ്; ഡിസംബർ 12 മുതൽ യുഎഇയിൽ

  1. Home
  2. International

മെൻസ് അണ്ടർ 19 ഏഷ്യാകപ്പ്; ഡിസംബർ 12 മുതൽ യുഎഇയിൽ

image


മെൻസ് അണ്ടർ-19 ഏഷ്യാ കപ്പ് ഡിസംബർ 12 മുതൽ യുഎഇയിൽ നടക്കുമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. 50 ഓവർ ഫോർമാറ്റിലാണ് ഈ വർഷത്തെ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ്, എ ഗ്രൂപ്പിൽ. ഇരുടീമുകൾക്കും പുറമേ ക്വാളിഫയർ 1, ക്വാളിഫയർ 3 ടീമുകളാണ് ഗ്രൂപ്പിലുണ്ടാകുക. ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ക്വാളിഫയർ 2 ടീമുകളാണ് ഗ്രൂപ്പ് ബിയിൽ. എല്ലാ മത്സരങ്ങളും യുഎഇ സമയം രാവിലെ 9.00 മണിക്കാണ് നടക്കുക

ഐസിസി അക്കാദമിയിൽ ഡിസംബർ 12ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യയും ക്വാളിഫയർ 1 ആയ ടീമും ഏറ്റുമുട്ടും. ഐസിസി അക്കാദമിക്ക് പുറമേ ദി സെവൻസ് സ്റ്റേഡിയത്തിലും മത്സരങ്ങൾ നടക്കും. ആദ്യ സെമി ഡിസംബർ 19ന് ഐസിസി അക്കാദമിയിൽ നടക്കും. രണ്ടാം സെമി അതേദിവസം ദി സെവൻസിലും നടക്കും. ഡിസംബർ 21നാണ് ഫൈനൽ. ഐസിസി അക്കാദമിയാണ് വേദി.