ഒമാൻ ആകാശത്ത് ശനിയാഴ്ച രാത്രി ഉൽക്കാവർഷം കാണാം; മണിക്കൂറിൽ 120 ഉൽക്കകൾ വരെ ദൃശ്യമാകും

  1. Home
  2. International

ഒമാൻ ആകാശത്ത് ശനിയാഴ്ച രാത്രി ഉൽക്കാവർഷം കാണാം; മണിക്കൂറിൽ 120 ഉൽക്കകൾ വരെ ദൃശ്യമാകും

meteor shower


ഒമാൻ ആകാശത്ത് കാഴ്ചയുടെ വിരുന്നൊരുക്കി ജെമിനിഡ് (Geminid) ഉൽക്കാവർഷം എത്തുന്നു. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ച വരെയാണ് ഉൽക്കകളുടെ ഈ അതിവർഷം ദർശിക്കാൻ അവസരം. വർഷത്തിലെ ഏറ്റവും മനോഹരമായ ജ്യോതിശാസ്ത്ര സംഭവങ്ങളിൽ ഒന്നായാണ് ജെമിനിഡ് ഉൽക്കാവർഷത്തെ കണക്കാക്കുന്നത്.

ഒമാൻ അസ്‌ട്രോണമിക്കൽ സൊസൈറ്റിയിലെ അസ്‌ട്രോണമി ആൻഡ് അസ്‌ട്രാ ഫോട്ടോഗ്രഫി കമ്മിറ്റി ചെയർമാൻ ഖാസിം ഹമദ് അൽ ബുസൈദി പറയുന്നതനുസരിച്ച്, ചന്ദ്രോദയത്തിന് മുമ്പുള്ള സമയത്താണ് ഉൽക്കാവർഷം മികച്ച രീതിയിൽ കാണാൻ സാധിക്കുക. അർധരാത്രി 12.50-നാണ് ചന്ദ്രോദയം. ആകാശത്ത് പ്രകാശം തെളിയും തോറും ഉൽക്കകളുടെ ദൃശ്യഭംഗി കുറയും.

അധിക പ്രകാശമില്ലാത്ത സ്ഥലങ്ങളിൽ നിന്ന് കിഴക്കൻ ആകാശത്തേക്ക് നോക്കുന്ന നിരീക്ഷകർക്ക് മണിക്കൂറിൽ പരമാവധി 120 ഉൽക്കകൾ വരെ കാണാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫൈത്തൺ 3200 എന്ന ഛിന്നഗ്രഹത്തിൽനിന്നുള്ള അവശിഷ്ടങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോഴാണ് ഈ ഉൽക്കാവർഷം ഉണ്ടാകുന്നത്.