യുഎഇയിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

  1. Home
  2. International

യുഎഇയിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

uae rain


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ മഴയ്ക്കും വാരാന്ത്യത്തോടെ ചില പ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെങ്കിലും ഉച്ചയ്ക്കു ശേഷം കിഴക്കൻ, തെക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാനും മഴ പെയ്യാനും സാധ്യതയുണ്ട്. ഇതിനൊപ്പം താപനില വർദ്ധിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

രാത്രികാലങ്ങളിലും പുലർച്ചെയും തീരദേശ, ഉൾനാടൻ മേഖലകളിൽ അന്തരീക്ഷ ഈർപ്പം വർധിക്കുന്നത് കനത്ത മൂടൽമഞ്ഞിനും കാഴ്ചാപരിധി കുറയുന്നതിനും കാരണമായേക്കും. ശനിയാഴ്ചയോടെ കിഴക്കൻ പ്രദേശങ്ങളിൽ മഴമേഘങ്ങൾ കൂടുതൽ ശക്തമാകും. എന്നാൽ അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽക്ഷോഭ സാധ്യതയില്ലെന്നും തിരമാലകൾ ശാന്തമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.