പശ്ചിമേഷ്യൻ സംഘർഷം: ജിദ്ദയിലേക്കുള്ള വിമാന സർവീസുകൾ നവംബർ 24 വരെ റദ്ദാക്കി എയർ ഇന്ത്യ

  1. Home
  2. International

പശ്ചിമേഷ്യൻ സംഘർഷം: ജിദ്ദയിലേക്കുള്ള വിമാന സർവീസുകൾ നവംബർ 24 വരെ റദ്ദാക്കി എയർ ഇന്ത്യ

air india


പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും സർവീസുകളാണ് നവംബർ 24 വരെ നിർത്തിവെച്ചിരിക്കുന്നത്. മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയാണ് നടപടി. റിയാദ്, ദമാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ നവംബർ 30 വരെ റദ്ദാക്കിയ നടപടി തുടരുമെന്നും കമ്പനി അറിയിച്ചു.

യാത്രക്കാർക്ക് റീഫണ്ടും തീയതി മാറ്റാനും സൗകര്യം

മറ്റ് പ്രമുഖ വിമാനക്കമ്പനികളും കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കിയിരുന്നു. നവംബർ 24 വരെ യാത്ര ചെയ്യാൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവർക്ക് മുഴുവൻ തുകയും റീഫണ്ട് നൽകുന്നതിനും, യാത്രാ തീയതി മാറ്റുന്നതിനും റീ-ഷെഡ്യൂൾ ചെയ്യുന്നതിനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.