പശ്ചിമേഷ്യൻ സംഘർഷം: സമാധാന ശ്രമങ്ങൾ ശക്തമാക്കി ഖത്തർ; വിവിധ രാജ്യങ്ങളുമായി ചർച്ച നടത്തി

  1. Home
  2. International

പശ്ചിമേഷ്യൻ സംഘർഷം: സമാധാന ശ്രമങ്ങൾ ശക്തമാക്കി ഖത്തർ; വിവിധ രാജ്യങ്ങളുമായി ചർച്ച നടത്തി

qatar


പശ്ചിമേഷ്യയിലെ തുടരുന്ന സംഘർഷ സാഹചര്യം അവസാനിപ്പിക്കുന്നതിനായി മധ്യസ്ഥ ശ്രമങ്ങൾ ഊർജിതമാക്കി ഖത്തർ. സമാധാന പ്രക്രിയയുടെ പുരോഗതി വിലയിരുത്തുന്നതിനായി കുവൈത്ത്, തുർക്കിയ, സ്വിറ്റ്‌സർലൻഡ്, ഈജിപ്ത് എന്നിവിടങ്ങളിലെ പ്രതിനിധികളുമായി ഖത്തർ വിദേശകാര്യ മന്ത്രാലയം ആശയവിനിമയം നടത്തി.യുദ്ധവിരാമത്തിലേക്ക് അടുക്കുന്നത് ശുഭകരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. മേഖലയിൽ ശാശ്വത സമാധാനവും സുസ്ഥിര വികസനവുമാണ് വേണ്ടതെന്ന് മന്ത്രാലയ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫി പറഞ്ഞു.