പശ്ചിമേഷ്യൻ സംഘർഷം: ബഹ്റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി യു.എ.ഇ പ്രസിഡന്റ്

  1. Home
  2. International

പശ്ചിമേഷ്യൻ സംഘർഷം: ബഹ്റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി യു.എ.ഇ പ്രസിഡന്റ്

uae


സൗഹൃദ സന്ദർശനത്തിനായി യു.എ.ഇയിലെത്തിയ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള കാര്യങ്ങൾ നേതാക്കൾ വിശദമായി ചർച്ച ചെയ്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സഹോദരബന്ധവും ഉഭയകക്ഷി സഹകരണവും ഇരുനേതാക്കളും അവലോകനം ചെയ്തു. മേഖല നേരിടുന്ന പൊതുവായ വെല്ലുവിളികളെ നേരിടാൻ പരസ്പര ഏകോപനം ശക്തമാക്കാൻ കൂടിക്കാഴ്ചയിൽ തീരുമാനമായി.

രാജ്യത്തിനെതിരെയുള്ള വിവിധ വെല്ലുവിളികളെ ഫലപ്രദമായി പ്രതിരോധിക്കാനും കാര്യക്ഷമത വർധിപ്പിക്കാനും യു.എ.ഇ തുടർച്ചയായി നൽകിവരുന്ന ശക്തമായ പിന്തുണക്ക് ബഹ്‌റൈൻ രാജാവ് പ്രത്യേക നന്ദി അറിയിച്ചു.