പശ്ചിമേഷ്യൻ യുദ്ധം: എഐ വീഡിയോകൾക്ക് കർശന നിയന്ത്രണം

  1. Home
  2. International

പശ്ചിമേഷ്യൻ യുദ്ധം: എഐ വീഡിയോകൾക്ക് കർശന നിയന്ത്രണം

image


പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് ക്രിയേറ്റർ റവന്യൂ ഷെയറിംഗ് നയങ്ങളിൽ കർശന മാറ്റങ്ങൾ പ്രഖ്യാപിച്ചു. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് എഐ ഉപയോഗിച്ച് സൃഷ്ടിച്ച വീഡിയോകളിൽ വ്യക്തമായ മുന്നറിയിപ്പ് നൽകിയിരിക്കണം. അല്ലാത്തപക്ഷം  ഉപയോക്താക്കൾക്ക് 90 ദിവസത്തെ വരുമാന വിലക്ക് നേരിടേണ്ടിവരുമെന്ന് എക്സിന്റെ ഉൽപ്പന്ന വിഭാഗം മേധാവി നിക്കിറ്റ ബിയർ അറിയിച്ചു. എക്‌സ് ഉപയോക്താക്കളുടെ ടൈംലൈൻ ഉള്ളടക്കത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാനാണ് ഈ നടപടിയെന്നും അദേഹം വ്യക്തമാക്കി.''ടൈംലൈൻ ഉള്ളടക്കത്തിന്റെ ആധികാരികത നിലനിർത്താനും എഐ പ്രോഗ്രാമിന്റെ ദുരുപയോഗം തടയാനുമായി ഞങ്ങൾ ക്രിയേറ്റർ റവന്യൂ ഷെയറിംഗ് നയങ്ങൾ പരിഷ്‌കരിക്കുന്നു,' എന്നാണ് നിക്കിറ്റ ബിയർ  പോസ്റ്റിൽ അറിയിച്ചത്