ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി

  1. Home
  2. International

ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി

    earthquake    


ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ എർത്ത്‌ക്വേക്ക് മോണിറ്ററിംഗ് സെന്ററിന്റെ (EMC) വിവരങ്ങൾ പ്രകാരം സദ വിലായത്തിലാണ് റിക്ടർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

ഞായറാഴ്ച രാവിലെ ഒമാൻ സമയം 9:57-നായിരുന്നു സംഭവം. സലാളയിൽ നിന്ന് ഏകദേശം 133 കിലോമീറ്റർ വടക്ക് കിഴക്കായി ഭൂതലത്തിൽ നിന്ന് രണ്ട് കിലോമീറ്റർ താഴെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തീവ്രത കുറഞ്ഞ ഭൂചലനമായതിനാൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.