ഖത്തറിലേക്കുള്ള വ്യോമാക്രമണം പ്രതിരോധിച്ച് സൈന്യം; മിസൈൽ അവശിഷ്ടങ്ങൾ വീണ് മൂന്ന് പേർക്ക് പരുക്ക്
ഖത്തറിന് നേരെ ഇറാനിൽ നിന്ന് ഉണ്ടായ വ്യോമാക്രമണം മിസൈൽ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ച് സായുധ സേന. മിസൈൽ പ്രതിരോധത്തിന്റെ ഭാഗമായി അവശിഷ്ടങ്ങൾ വീണ് ഒരു കുട്ടി അടക്കം മൂന്ന് പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കി വരികയാണ്
രാവിലെ ആറിനും ഏഴിനുമായി രണ്ട് തവണയാണ് ആക്രമണം ഉണ്ടായത്. ഈ സമയത്ത് സുരക്ഷ ഭീഷണി ഉയർന്നതായി മുന്നറിയിപ്പ് വന്നിരുന്നു. പിന്നാലെ മിസൈൽ ആക്രമണം നടന്നതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. രണ്ട് തവണയായി നടന്ന ആക്രമണങ്ങൾക്കെതിരെ സായുധ സേന ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചുവെന്നും നിരവധി ബാലിസ്റ്റിക് മിസൈലുകൾ വിജയകരമായി നിർവീര്യമാക്കിയതായും മന്ത്രാലയം വ്യക്തമാക്കി
