സൗദിയിലേക്ക് വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണം; മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ വ്യോമ പ്രതിരോധം തകർത്തു

  1. Home
  2. International

സൗദിയിലേക്ക് വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണം; മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ വ്യോമ പ്രതിരോധം തകർത്തു

image


സൗദി അറേബ്യയെ ലക്ഷ്യമിട്ട് വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണം നടന്നു. വെള്ളിയാഴ്ച പുലർച്ചെ പ്രിൻസ് സുൽത്താൻ വ്യോമതാവളത്തേക്ക് വിക്ഷേപിച്ച മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമ പ്രതിരോധ സേന വിജയകരമായി തടഞ്ഞു നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.അൽ ഖർജ് ഗവർണറേറ്റിലെ വ്യോമതാവളത്തെയാണ് ലക്ഷ്യമിട്ട് മിസൈലുകൾ വിക്ഷേപിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി വ്യക്തമാക്കി.അതേസമയം കിഴക്കൻ പ്രവിശ്യയിലും അൽ ഖർജിന് കിഴക്കുമായി പറന്നെത്തിയ രണ്ട് ഡ്രോണുകളും വ്യോമ പ്രതിരോധ സേന തടഞ്ഞ് നശിപ്പിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണത്തിൽ ആർക്കും പരിക്കോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇതോടൊപ്പം അൽ ഖർജ് ഗവർണറേറ്റിന് കിഴക്കുഭാഗത്ത് എത്തിച്ചേരുന്ന ഒരു ക്രൂയിസ് മിസൈലും പ്രതിരോധ സേന തകർത്തതായി അധികൃതർ വ്യക്തമാക്കി.
ഇതിന് മുൻപ് വ്യാഴാഴ്ചയും സമാനമായ ആക്രമണശ്രമം നടന്നിരുന്നു. റിയാദിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ തെക്കുകിഴക്കായി അൽ ഖർജിന് പുറത്ത് മൂന്ന് ക്രൂയിസ് മിസൈലുകളും, ഗവർണറേറ്റിന് സമീപം മൂന്ന് ഡ്രോണുകളും സൗദി വ്യോമ പ്രതിരോധ സേന തടഞ്ഞ് നശിപ്പിച്ചതായി വക്താവ് അറിയിച്ചു.പ്രദേശത്തെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയതായി സൗദി അധികൃതർ അറിയിച്ചു.