സൗദിയിൽ ഈ വർഷവും നൂറിലേറെ പുതിയ സ്‌കൂളുകൾ; വിദ്യാഭ്യാസ മേഖലയിലെ വിപുലീകരണം തുടരുന്നു

  1. Home
  2. International

സൗദിയിൽ ഈ വർഷവും നൂറിലേറെ പുതിയ സ്‌കൂളുകൾ; വിദ്യാഭ്യാസ മേഖലയിലെ വിപുലീകരണം തുടരുന്നു

saudi


സൗദിയിൽ ഈ വർഷവും നൂറിലേറെ പുതിയ സ്‌കൂളുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം മാത്രം രാജ്യത്താകെ 120 പുതിയ സ്‌കൂളുകളാണ് പ്രവർത്തനം ആരംഭിച്ചത്. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ പങ്കാളിത്തം വർധിച്ചതോടെ വിദേശ നിക്ഷേപവും തൊഴിൽ അവസരങ്ങളും കൂടുതൽ ലഭ്യമാകുകയാണ്.വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിക്ഷേപാനുമതി നൽകിയതോടെ രാജ്യത്ത് അന്താരാഷ്ട്ര സ്‌കൂളുകളുടെ എണ്ണം വർധിച്ചു വരുന്നു. കഴിഞ്ഞ വർഷം മുതൽ ഇതുവരെ 199 വിദേശ കമ്പനികൾക്ക് സ്‌കൂളുകൾ ആരംഭിക്കാൻ ലൈസൻസ് നൽകിയതായി റിപ്പോർട്ടുണ്ട്. ഇവയുടെ കീഴിൽ പുതിയ സ്‌കൂളുകൾ വിവിധ നഗരങ്ങളിൽ തുറക്കാനാണ് പദ്ധതിയുള്ളത്.

രാജ്യത്തെ റിയാദ്, ജിദ്ദ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലാണ് കൂടുതൽ അന്താരാഷ്ട്ര സ്‌കൂളുകൾ വരുന്നത്. ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശാഖകളും ഇവിടെ ആരംഭിച്ചിട്ടുണ്ട്. യുകെയിലെ ഷെർബോൺ, ബക്ക്ഡ്, റീഗേറ്റ് ഗ്രാമർ തുടങ്ങിയ സ്‌കൂളുകൾ റിയാദിൽ പുതിയതായി പ്രവർത്തനം തുടങ്ങി.നിലവിൽ സൗദിയിൽ ഏകദേശം 143 അന്താരാഷ്ട്ര സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ ഭൂരിഭാഗവും ബ്രിട്ടീഷ്, അമേരിക്കൻ, അന്താരാഷ്ട്ര ബാക്കലോറിയേറ്റ് പാഠ്യപദ്ധതികൾ പിന്തുടരുന്നവയാണ്. രാജ്യത്താകെ മൊത്തം സ്‌കൂളുകളുടെ എണ്ണം 31,000-ത്തിലധികമാണെന്നും അതിൽ ഭൂരിഭാഗവും സൗദി സ്‌കൂളുകളാണെന്നും അധികൃതർ അറിയിച്ചു. ഇവയുടെ ഗുണ നിലവാരം ഉയർത്താൻ സ്വകാര്യ കമ്പനികൾക്ക് കൈമാറുന്നുണ്ട്. അവയിൽ വിദേശികൾക്കും തൊഴിലവസരങ്ങൾ വരും. സ്വകാര്യ സ്‌കൂളുകൾ 14-22 ശതമാനം മാത്രമാണ്. പുതുതായി വരുന്ന സ്‌കൂളുകളിൽ ഭൂരിഭാഗവും റിയാദ്, ജിദ്ദ, മക്ക, മദീന, കിഴക്കൻ പ്രവിശ്യകളിലാണ്