ഒമാൻ വിമാനത്താവളങ്ങൾ വഴി ഈ വർഷം യാത്ര ചെയ്തത് 52 ലക്ഷത്തിലധികം സഞ്ചാരികൾ; യാത്രാനിരക്കിൽ കുറവ്

  1. Home
  2. International

ഒമാൻ വിമാനത്താവളങ്ങൾ വഴി ഈ വർഷം യാത്ര ചെയ്തത് 52 ലക്ഷത്തിലധികം സഞ്ചാരികൾ; യാത്രാനിരക്കിൽ കുറവ്

 jammu airport


ഒമാനിലെ വിവിധ വിമാനത്താവളങ്ങൾ വഴി 2026 മെയ് മാസം വരെ 52.5 ലക്ഷത്തിലധികം (52,53,786) സഞ്ചാരികൾ യാത്ര ചെയ്തതായി റിപ്പോർട്ട്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റെ (NCSI) കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത്തവണ യാത്രക്കാരുടെ എണ്ണത്തിൽ 9.3 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

യാത്രക്കാരുടെ എണ്ണത്തിനൊപ്പം മസ്കത്ത്, സലാല, സോഹാർ വിമാനത്താവളങ്ങളിലൂടെയുള്ള അന്താരാഷ്ട്ര വിമാന സർവീസുകളുടെ എണ്ണത്തിലും വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം മെയ് മാസം വരെയുള്ള കാലയളവിൽ 35,679 സർവീസുകൾ നടന്നിരുന്ന സ്ഥാനത്ത് ഇത്തവണ 10.7 ശതമാനം കുറവോടെ 31,867 സർവീസുകളായി ചുരുങ്ങി.

ഈ വർഷം മെയ് അവസാനത്തോടെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി 34,242 അന്താരാഷ്ട്ര-ആഭ്യന്തര സർവീസുകളാണ് നടന്നത്. 2025-ൽ ഇത് 37,307 സർവീസുകളായിരുന്നു. മസ്കത്ത് വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിലും 8.5 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം മെയ് വരെ 52,07,005 യാത്രക്കാരുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ അത് 47,64,340 ആയി കുറഞ്ഞു. അതേസമയം, മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരിൽ ഇന്ത്യൻ പൗരന്മാരാണ് ഏറ്റവും മുന്നിലുള്ളത്. ആകെ 1,75,022 ഇന്ത്യൻ യാത്രക്കാരാണ് ഈ കാലയളവിൽ വിമാനത്താവളം വഴി യാത്ര ചെയ്തത്.