എയർബാഗ് തകരാർ: സൗദിയിൽ 700-ലധികം ലാൻഡ് റോവർ ഇവോക്ക് വാഹനങ്ങൾ തിരിച്ചുവിളിച്ചു

  1. Home
  2. International

എയർബാഗ് തകരാർ: സൗദിയിൽ 700-ലധികം ലാൻഡ് റോവർ ഇവോക്ക് വാഹനങ്ങൾ തിരിച്ചുവിളിച്ചു

land rover


എയർബാഗിലെ ഗുരുതരമായ നിർമ്മാണ തകരാറിനെ തുടർന്ന് പ്രമുഖ ലക്ഷ്വറി വാഹന നിർമ്മാതാക്കളായ ലാൻഡ് റോവറിന്റെ 'ഇവോക്ക്' (Evoque) മോഡലിലുള്ള 717 വാഹനങ്ങൾ സൗദി വാണിജ്യ മന്ത്രാലയം അടിയന്തരമായി തിരിച്ചുവിളിച്ചു. 2021 മുതൽ 2025 വരെയുള്ള വർഷങ്ങളിൽ പുറത്തിറങ്ങിയ മോഡലുകൾക്കാണ് ഈ നടപടി ബാധകമെന്ന് മന്ത്രാലയം അറിയിച്ചു. വാഹനത്തിന്റെ മുൻവശത്തെ പാസഞ്ചർ എയർബാഗിനാണ് (യാത്രക്കാരുടെ ഭാഗത്തെ എയർബാഗ്) തകരാർ കണ്ടെത്തിയിട്ടുള്ളത്.

അപകടങ്ങൾ നടക്കുന്ന സമയത്ത് എയർബാഗ് വികസിക്കുമ്പോൾ അത് പെട്ടെന്ന് പൊട്ടിപ്പോകാൻ സാധ്യതയുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു. ഇത് യാത്രക്കാർക്ക് ഗുരുതരമായ പരിക്കേൽക്കാനും എയർബാഗിൽ നിന്നുള്ള കടുത്ത ചൂടുള്ള വാതകങ്ങൾ പുറത്തേക്ക് ലീക്ക് ആയി ശരീരത്തിൽ പൊള്ളലേൽക്കാനും കാരണമായേക്കാം.

ബാധിക്കപ്പെട്ട ലാൻഡ് റോവർ ഇവോക്ക് വാഹനങ്ങളുടെ ഉടമകൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക റീകോൾ (Recall) വെബ്‌സൈറ്റ് സന്ദർശിച്ച് തങ്ങളുടെ വാഹനത്തിന്റെ ചേസിസ് നമ്പർ അടിയന്തരമായി പരിശോധിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. തകരാറുള്ള വാഹനങ്ങൾ പൂർണ്ണമായും സൗജന്യമായി നന്നാക്കി നൽകാൻ അംഗീകൃത ഡീലർമാർക്ക് മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.