കൊലപാതകിയും വനിതാ ജയില്‍ വാര്‍ഡനും പ്രണയത്തില്‍; ഒടുവില്‍ സംഭവിച്ചതെന്ത്..?

അര്‍ജന്റീനയില്‍നിന്നുള്ള പ്രണയകഥ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ആശംസകളും വിമര്‍ശനങ്ങളും ധാരാളം ഏറ്റുവാങ്ങേണ്ടിവന്നു കാമുകിക്ക്. അവസാനം തന്റെ പ്രണയത്തിനുവേണ്ടി ജോലി വരെ ഉപേക്ഷിച്ചു ധീരയായ കാമുകി. അവരുടെ പ്രണയകഥ ഒരു വല്ലാത്ത കഥയാണ്. കാമുകി ജയില്‍ വാര്‍ഡന്‍, കാമുകനോ അതേ ജയിലില്‍ കൊലപാതകക്കുറ്റത്തിനു ശിക്ഷയനുഭവിക്കുന്ന തടവുപുള്ളിയും..!
കഴിഞ്ഞവര്‍ഷം നവംബറിലാണ് ആന്‍ഡ്രിയ ഫെരെയ്‌റിയ എന്ന ജയില്‍ വാര്‍ഡനും കൊലപാതകക്കുറ്റത്തിന് ജയില്‍ വാസമനുഭവിക്കുന്ന ഹാവിയര്‍ ഡ്വാര്‍ട്ടയും പരിചയപ്പെടുന്നത്. ഓണ്‍ലൈനിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത്. പരിചയം പിന്നീടു പ്രണയത്തിലേക്കു വഴിമാറുകയായിരുന്നു. അര്‍ജന്റീനിയയിലെ ബാരന്‍ക്വറാസ് ജയിലിലെ ജീവനക്കാരിയായിരുന്നു ആന്‍ഡ്രിയ.
അതേസമയം, ജയിലില്‍ വച്ചു ഇരുവരും കണ്ടിട്ടേയില്ല എന്നതാണു വാസ്തവം. ഫെയ്‌സ്ബുക്കിലൂടെയാണ് ഇവര്‍ പ്രണയത്തിലാകുന്നത്. ജയിലില്‍ ഡ്വാര്‍ട്ട് ഡിഗ്രി പഠനം നടത്തുന്നുണ്ടായിരുന്നു. പഠനാവശ്യങ്ങള്‍ക്കായി ലാപ്‌ടോപ്പും മൊബൈല്‍ ഫോണും അനുവദിച്ചിരുന്നു. ആ സമയത്ത് എടുത്ത ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ ഡ്വാര്‍ട്ട് ആന്‍ഡ്രിയയ്ക്ക് മെസേജ് അയയ്ക്കുകയായിരുന്നു.
തുടര്‍ന്ന്, വാട്ട്‌സാപ്പിലൂടെ ഇരുവരും ചാറ്റിംഗ് ആരംഭിച്ചു. ബന്ധം ദൃഢമായപ്പോള്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കൊലപാതകിയുമായി പ്രണയത്തിലായപ്പോള്‍ കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും കുറ്റപ്പെടുത്തി. തുടര്‍ന്ന് ആന്‍ഡ്രിയ തന്റെ പ്രിയപ്പെട്ടവനുവേണ്ടി ജോലി രാജിവയ്ക്കുകയായിരുന്നു. 35കാരിയായ ആന്‍ഡ്രിയയ്ക്ക് ഒരു കുഞ്ഞുമുണ്ട്. ശിക്ഷ കഴിഞ്ഞു കാമുകന്‍ പുറത്തിറങ്ങുന്നതും കാത്തിരിക്കുകയാണ് ആന്‍ഡ്രിയ. കൊലപാതകക്കുറ്റത്തിന് 15 വര്‍ഷത്തേക്കാണ് ഡ്വാര്‍ട്ട് ശിക്ഷയനുഭവിക്കുന്നത്.
ആന്‍ഡ്രിയയുമായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ ഡ്വാര്‍ട്ട് പങ്കുവച്ചിരുന്നു. ആന്‍ഡ്രിയ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു... നിന്നെപ്പോലെ നല്ലവളായ ഒരു പെണ്ണില്ല. മരണം വരെ കൂടെയുണ്ടാകും... എന്നൊക്കെയുള്ള അടിക്കുറിപ്പോടെയാണ് ഡ്വാര്‍ട്ട് ചിത്രം പങ്കുവച്ചത്.