മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ ഏകീകൃത പാർക്കിങ് നിരക്ക് നിലവിൽ വന്നു

  1. Home
  2. International

മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ ഏകീകൃത പാർക്കിങ് നിരക്ക് നിലവിൽ വന്നു

muscat airport


മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിലെ പി1, പി2 പാർക്കിങ് സ്ലോട്ടുകൾ ഉപയോഗിക്കുന്ന യാത്രക്കാർക്കായി ഏകീകൃത നിരക്ക് പ്രഖ്യാപിച്ച് ഒമാൻ എയർപോർട്‌സ്. ഓഗസ്റ്റ് 30 വരെ, പി1, പി2 പാർക്കിങ്ങുകളിൽ വാഹനം നിർത്തിയിടുന്നവർക്ക് ഒരു ദിവസത്തേക്ക് 3.200 ഒമാനി റിയാൽ എന്ന നിരക്കായിരിക്കും ഈടാക്കുക. കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനും സൗകര്യപ്രദമായ പാർക്കിങ് അനുഭവം ഉറപ്പാക്കുന്നതിനുമാണ് ഈ ഇളവ്.