പരസ്പര ബന്ധം ശക്തിപ്പെടുത്തും; ജർമൻ പാർലമെന്റ് സന്ദർശിച്ച് യു.എ.ഇ പ്രസിഡന്റ്

  1. Home
  2. International

പരസ്പര ബന്ധം ശക്തിപ്പെടുത്തും; ജർമൻ പാർലമെന്റ് സന്ദർശിച്ച് യു.എ.ഇ പ്രസിഡന്റ്

uae president


ഔദ്യോഗിക ജർമൻ സന്ദർശനത്തിന്റെ ഭാഗമായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ ജർമൻ പാർലമെന്റ് സന്ദർശിച്ചു. പാർലമെന്റ് (ബുണ്ടസ്റ്റാഗ്) പ്രസിഡന്റ് ജൂലിയ ക്ലോക്ക്നറുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല പങ്കാളിത്തവും പാർലമെന്ററി സഹകരണവും വിപുലമാക്കുന്നതിനെക്കുറിച്ചായിരുന്നു പ്രധാന ചർച്ച.

ബർലിനിലെ ചരിത്രപ്രസിദ്ധമായ റെയ്ഷ്സ്റ്റാഗ് (Reichstag) മന്ദിരത്തിൽ എത്തിയ യു.എ.ഇ പ്രസിഡന്റിനെ ബുണ്ടസ്റ്റാഗ് പ്രസിഡന്റും ജനപ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. ശൈഖ് മുഹമ്മദിന്റെ സന്ദർശനം യു.എ.ഇയും ജർമനിയും തമ്മിലുള്ള നയതന്ത്ര സൗഹൃദത്തിന്റെ കരുത്ത് വ്യക്തമാക്കുന്നതാണെന്നും ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കാൻ ഇത് സഹായിക്കുമെന്നും ജർമൻ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.