ഖത്തറിൽ മാക് ഉപയോക്താക്കൾക്ക് സൈബർ സുരക്ഷാ മുന്നറിയിപ്പുമായി നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി
ഖത്തറിലെ ആപ്പിൾ മാക് ഉപയോക്താക്കൾക്ക് അടിയന്തര സൈബർ സുരക്ഷാ മുന്നറിയിപ്പുമായി നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി (NCSA). മാക് ഓപ്പറേറ്റിങ് സിസ്റ്റത്തിലെ (macOS) 'സ്‌ക്രീൻ ഷെയറിങ്' ഫീച്ചറിൽ ഗുരുതരമായ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് രാജ്യത്ത് മുന്നറിയിപ്പ് നൽകിയത്.
ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഡിവൈസുകളിലെ ഈ സുരക്ഷാവീഴ്ച നിലവിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് ഏജൻസി വ്യക്തമാക്കി. സുരക്ഷാ ഭീഷണിയൊഴിവാക്കാൻ ഉപയോക്താക്കൾ എത്രയും വേഗം ഏറ്റവും പുതിയ മാക് ഒ.എസ് അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യണം. കൂടാതെ, ഉപയോഗത്തിലില്ലാത്ത സമയങ്ങളിൽ സ്‌ക്രീൻ ഷെയറിങ് ഫീച്ചർ പൂർണ്ണമായും ഡിസേബിൾ ചെയ്തുവെക്കണമെന്നും ഖത്തർ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി നിർദേശിച്ചു.
