വീണ്ടും നെടുമ്പാശ്ശേരി മോഡൽ അപകടം; 17-കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

  1. Home
  2. International

വീണ്ടും നെടുമ്പാശ്ശേരി മോഡൽ അപകടം; 17-കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

kochi accident


കൊച്ചി ചേരാനല്ലൂരിൽ 17-കാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് അപകടത്തിൽ മരിച്ചത്. ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. അഡിഷണൽ ജഡ്ജ് റിനോ ഫ്രാൻസിസ് സേവ്യറിന്റെ മകൻ ഓടിച്ച ബെൻസ് കാറാണ് അപകടമുണ്ടാക്കിയത്.

ജയബാലകൃഷ്ണൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ പിൻഭാഗത്ത് അമിതവേഗതയിലെത്തിയ ബെൻസ് കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു. സംഭവത്തിൽ ചേരാനല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജഡ്ജിയുടെ പേരിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടതെന്നും സി.സി.ടി.വി (CCTV) ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അമിതവേഗത ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് വ്യക്തമാക്കി. പ്രായപൂർത്തിയാകാത്തയാൾ വാഹനം ഓടിച്ചതും ജഡ്ജിയുടെ ഉടമസ്ഥതയിലുള്ള കാറായതും സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുണ്ട്.