നേപ്പാൾ മിന്നൽ പ്രളയത്തിന് കാരണം ഭൂകമ്പമല്ല, 'ഹിമപാളികളുടെ തകർച്ച'; വ്യക്തത വരുത്തി യു.എസ് ഏജൻസി

  1. Home
  2. International

നേപ്പാൾ മിന്നൽ പ്രളയത്തിന് കാരണം ഭൂകമ്പമല്ല, 'ഹിമപാളികളുടെ തകർച്ച'; വ്യക്തത വരുത്തി യു.എസ് ഏജൻസി

nepal


നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിന് കാരണം ഭൂചലനമല്ലെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ (USGS). ഹിമപാളികളുടെ തകർച്ചയും തുടർന്നുണ്ടായ അവശിഷ്ടങ്ങളുടെ പ്രവാഹവുമാണ് താഴെയുള്ള പ്രദേശങ്ങളിൽ വൻ നാശനഷ്ടം വിതച്ച ദുരന്തത്തിന് കാരണമെന്ന് യു.എസ്.ജി.എസ് വ്യക്തമാക്കി. ടിബറ്റിലുണ്ടായ ഭൂകമ്പമാണ് പ്രളയത്തിന് കാരണമെന്നായിരുന്നു നേരത്തെ ഉയർന്ന റിപ്പോർട്ടുകൾ.

നേപ്പാൾ-ചൈന അതിർത്തിയിൽ 4.4 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതായി ആദ്യം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും, പിന്നീട് യു.എസ്.ജി.എസ് ഇത് തിരുത്തുകയായിരുന്നു. പ്ലാനറ്റ് ലാബ്സിന്റെ ഉപഗ്രഹ ചിത്രങ്ങൾ നൽകുന്ന സൂചന പ്രകാരം, മഞ്ഞുപാളികളും പാറകളും ഇടിഞ്ഞുവീണ് ലെൻഡെ നദിയിൽ പതിച്ചതാണ് മിന്നൽ പ്രളയത്തിന് വഴിവെച്ചത്.

ദുരന്തത്തിൽ 157 പേർ മരിച്ചതായാണ് വിവരം. 142 ഇന്ത്യക്കാർ അടക്കം 750-ഓളം പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. റസുവ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിലവിൽ ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.