അജ്മാനില്‍നിന്ന് ദുബൈ ഗ്ലോബൽ വില്ലേജിലേക്ക് പുതിയ ബസ് സര്‍വീസ് പ്രഖ്യാപിച്ചു

  1. Home
  2. International

അജ്മാനില്‍നിന്ന് ദുബൈ ഗ്ലോബൽ വില്ലേജിലേക്ക് പുതിയ ബസ് സര്‍വീസ് പ്രഖ്യാപിച്ചു

ajman bus


അജ്മാനില്‍നിന്ന് ദുബൈ ഗ്ലോബൽ വില്ലേജിലേക്ക് പുതിയ ബസ് സര്‍വീസ് ആരംഭിക്കുന്നു. ഒക്ടോബര്‍ 14-ന് ആരംഭിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ പുതിയ (31-ാം) സീസണിന്റെ ഭാഗമായാണ് യാത്രാസൗകര്യം ഒരുക്കുന്നത്. സന്ദർശകർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനായി അജ്മാനിലെ അൽ മുസല്ല സ്റ്റേഷനിൽ നിന്നാണ് ഗ്ലോബൽ വില്ലേജിലേക്ക് ബസുകൾ സർവീസ് നടത്തുന്നതെന്ന് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

ബസ് സമയവിവരങ്ങൾ:

  • പ്രവർത്തി ദിനങ്ങളിൽ അജ്മാനിൽ നിന്ന് പുറപ്പെടുന്ന സമയം: ഉച്ചയ്ക്ക് 2.15, വൈകീട്ട് 4.45, 6.15.
  • ഗ്ലോബൽ വില്ലേജിൽ നിന്ന് അജ്മാനിലേക്ക് തിരിക്കുന്ന സമയം: വൈകീട്ട് 3.45, രാത്രി 10.30, 12.30.

വാരാന്ത്യ ദിവസങ്ങളിൽ ഗ്ലോബൽ വില്ലേജിൽ നിന്ന് അജ്മാനിലേക്ക് മടക്കയാത്ര നടത്തുന്ന അവസാന ബസിന്റെ സമയത്തിൽ വ്യത്യാസമുണ്ട്. വാരാന്ത്യങ്ങളിൽ രാത്രി 1.30-നാണ് അവസാന സർവീസ് ഉണ്ടായിരിക്കുക. ഒരു വശത്തേക്കുള്ള യാത്രാനിരക്ക് 25 ദിർഹമായിരിക്കുമെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.