ബഹ്‌റൈൻ വിമാനത്താവളത്തിൽ പുതിയ ഫീസ്; യാത്രക്കാർ രണ്ട് ദിനാർ നൽകണം

  1. Home
  2. International

ബഹ്‌റൈൻ വിമാനത്താവളത്തിൽ പുതിയ ഫീസ്; യാത്രക്കാർ രണ്ട് ദിനാർ നൽകണം

bah


ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്കും ട്രാൻസിറ്റ് യാത്രക്കാർക്കും ഇനി മുതൽ രണ്ട് ദിനാർ 'സിവിൽ ഏവിയേഷൻ ഫീസ്' (Civil Aviation Fee) ബാധകമാകും. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുള്ള ബിൻ അഹമ്മദ് അൽ ഖലീഫ പുറപ്പെടുവിച്ച പുതിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ, ബഹ്‌റൈനിൽ നിന്ന് പുറപ്പെടുന്ന എല്ലാ യാത്രക്കാരും വിമാനത്താവളം വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ട്രാൻസിറ്റ് യാത്രക്കാരും ഈ നിശ്ചിത തുക നൽകേണ്ടി വരും. പാസഞ്ചർ രജിസ്ട്രേഷൻ ഫീസ് ഇനത്തിലാണ് ഈ തുക ഈടാക്കുന്നത്.