യുഎഇയിൽ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു, ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ

  1. Home
  2. International

യുഎഇയിൽ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു, ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ

petrol pump


യുഎഇയിൽ ജൂലൈ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോൾ, ഡീസൽ വില വർധിച്ചു. യുഎഇയിലെ ഇന്ധനവില നിർണയ സമിതിയാണ് പെട്രോൾ, ഡീസൽ നിരക്കുകൾ നിർണയിക്കുന്നത്. പുതിയ വില ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും.ജൂലൈ മാസത്തിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.70 ദിർഹമാണ് വില. ജൂണിൽ ഇത് 2.58 ദിർഹം ആയിരുന്നു.സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.58 ദിർഹമാണ് പുതിയ നിരക്ക്. ജൂൺ മാസത്തിൽ 2.47 ദിർഹം ആയിരുന്നു. ഇ പ്ലസ് 91 പെട്രോളിന് ജൂലൈ മാസത്തിൽ 2.51 ദിർഹമാണ് നിരക്ക്. ജൂണിൽ ഇത് 2.39 ദിർഹം ആയിരുന്നു. ഡീസൽ വിലയിലും വർധനവുണ്ടായിട്ടുണ്ട്. ഡീസൽ ലിറ്ററിന് 2.63 ദിർഹമാണ് പുതിയ നിരക്ക്. ജൂൺ മാസത്തിൽ 2.45 ദിർഹം ആയിരുന്നു.