സൗദിയിലേക്ക് പുതിയ റൂട്ട്; ത്വാഇഫിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഒമാൻ എയർ
ഒമാൻ എയർ സൗദി അറേബ്യയിലെ ത്വാഇഫ് നഗരത്തിലേക്ക് പുതിയ സർവീസ് പ്രഖ്യാപിച്ചു. മസ്‌കത്ത്–ത്വാഇഫ് സർവീസ് 2026 ജനുവരി 31-ന് ആരംഭിക്കും. 2026-ലെ ഒമാൻ എയറിന്റെ ആദ്യത്തെ പുതിയ റൂട്ടാണിത്.
ജിദ്ദ, റിയാദ്, ദമ്മാം, മദീന എന്നീ നഗരങ്ങൾക്ക് ശേഷം സൗദിയിൽ ഒമാൻ എയർ സർവീസ് നടത്തുന്ന അഞ്ചാമത്തെ ലക്ഷ്യസ്ഥാനമാണ് ത്വാഇഫ്. ബോയിംഗ് 737 വിമാനം ഉപയോഗിച്ച് ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായിരിക്കും (ചൊവ്വ, വ്യാഴം, ശനി) ഈ സർവീസ് ലഭ്യമാവുക.
സൗദിയുമായുള്ള സാമ്പത്തിക, സാംസ്കാരിക ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ പുതിയ സർവീസ് സഹായിക്കുമെന്ന് ഒമാൻ എയർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കോൺ കോർഫിയാറ്റിസ് അഭിപ്രായപ്പെട്ടു.
