ഒമാനിൽ പുകയില ഉൽപ്പന്നങ്ങൾക്ക് പുതിയ സ്റ്റാൻഡേർഡ് വില; ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

  1. Home
  2. International

ഒമാനിൽ പുകയില ഉൽപ്പന്നങ്ങൾക്ക് പുതിയ സ്റ്റാൻഡേർഡ് വില; ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

tobacco


പുകയില ഉൽപ്പന്നങ്ങളുടെ എക്‌സൈസ് നികുതി കണക്കാക്കുന്നതിനുള്ള സ്റ്റാൻഡേർഡ് വില പുതുക്കി നിശ്ചയിച്ച് ഒമാൻ ടാക്സ് അതോറിറ്റി. ടാക്സ് അതോറിറ്റിയുടെ 206/2026-ാം നമ്പർ ഉത്തരവ് പ്രകാരം പുതുക്കിയ നിരക്കുകൾ ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

പുതിയ നിയമപ്രകാരം 20 സിഗരറ്റുകൾ അടങ്ങിയ ഒരു പാക്കറ്റിന്റെ സ്റ്റാൻഡേർഡ് വില കുറഞ്ഞത് ഒരു ഒമാനി റിയാലായിരിക്കും. ഷീഷ ഉൾപ്പെടെയുള്ള സമാന പുകയില ഉൽപ്പന്നങ്ങൾക്കും ഉപയോഗത്തിന് തയ്യാറായ പുകയിലയ്ക്കും 250 ഗ്രാമിന് കുറഞ്ഞത് 2.500 റിയാലാണ് പുതിയ നിരക്ക്. അളവിൽ വ്യത്യാസമുള്ള ഉൽപ്പന്നങ്ങൾക്ക് ഇതിന് ആനുപാതികമായായിരിക്കും തുക കണക്കാക്കുക.

എക്‌സൈസ് നികുതി നിശ്ചയിക്കുന്നതിനുള്ള റഫറൻസ് മൂല്യമായാണ് ഈ സ്റ്റാൻഡേർഡ് വില കണക്കാക്കുന്നത്. ഉൽപ്പന്നത്തിന്റെ യഥാർഥ റീട്ടെയിൽ വിലയും നിശ്ചയിച്ചിട്ടുള്ള സ്റ്റാൻഡേർഡ് വിലയും താരതമ്യം ചെയ്ത ശേഷം, ഇവയിൽ ഉയർന്ന തുകയുടെ അടിസ്ഥാനത്തിലായിരിക്കും എക്‌സൈസ് നികുതി ഈടാക്കുക.