സുഹാർ വിമാനത്താവളത്തിൽ പുതിയ ടെർമിനൽ; കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാൻ ഒമാൻ

  1. Home
  2. International

സുഹാർ വിമാനത്താവളത്തിൽ പുതിയ ടെർമിനൽ; കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാൻ ഒമാൻ

suhar airport


ഒമാനിലെ സുഹാർ വിമാനത്താവളത്തിൽ പുതിയ യാത്രാ ടെർമിനൽ നിർമിക്കാൻ പദ്ധതി പ്രഖ്യാപിച്ച് ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം. വിമാനത്താവള വികസനത്തിന്റെ ഭാഗമായി അയൽരാജ്യങ്ങളിലേക്കും കൂടുതൽ അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കും സർവീസുകൾ വ്യാപിപ്പിക്കാനാണ് ഒമാൻ ലക്ഷ്യമിടുന്നത്. പദ്ധതി സംബന്ധിച്ച കാര്യങ്ങൾ ഗതാഗത മന്ത്രി എൻജിനീയർ സഈദ് ബിൻ ഹമൂദ് അൽ മഅ്‌വാലി വ്യക്തമാക്കുകയായിരുന്നു.

സുഹാർ വിമാനത്താവളത്തിന്റെ വികസനം മേഖലയിലെ വ്യോമഗതാഗത ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു. സൗദി അറേബ്യയിലെ ദമ്മാം, പാകിസ്താനിലെ ഗ്വാദർ, ഇറാന്റെ തെക്കൻ മേഖലകൾ എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കുന്നത് നിലവിൽ പരിഗണനയിലുണ്ട്.

വടക്കൻ അൽ ബാത്തിന ഗവർണറേറ്റിലേക്കുള്ള യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം മേഖലയിലെ സാമ്പത്തിക, വ്യാപാര, ടൂറിസം മുന്നേറ്റത്തിന് പദ്ധതി വലിയ പിന്തുണയേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.