മസ്കത്ത് അൽ ഖുവൈറിൽ രാത്രികാല ഗതാഗത നിയന്ത്രണം; പ്രധാന എക്സിറ്റ് നവംബർ 22 വരെ അടച്ചിടും

  1. Home
  2. International

മസ്കത്ത് അൽ ഖുവൈറിൽ രാത്രികാല ഗതാഗത നിയന്ത്രണം; പ്രധാന എക്സിറ്റ് നവംബർ 22 വരെ അടച്ചിടും

al khuwair


ബൗഷർ വിലായത്തിലെ അൽ ഖുവൈർ പാത നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മേഖലയിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. റോയൽ ഒമാൻ പൊലീസുമായി (ROP) സഹകരിച്ച് മസ്കത്ത് മുനിസിപ്പാലിറ്റിയാണ് ഈ ക്രമീകരണം നടപ്പിലാക്കുന്നത്.

സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ നിന്നും അൽ ഖുവൈർ സ്ട്രീറ്റിലെ സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന എക്സിറ്റാണ് താൽക്കാലികമായി അടച്ചിടുന്നത്. നവംബർ 19 (വ്യാഴം) രാത്രി മുതൽ നവംബർ 22 (ഞായർ) രാവിലെ വരെയാണ് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക. ഈ ദിവസങ്ങളിൽ രാത്രി 11 മണി മുതൽ പുലർച്ചെ ആറ് മണി വരെയാണ് ഈ പാതയിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നത്.

രാത്രികാലങ്ങളിൽ മാത്രമാണ് നിയന്ത്രണമുള്ളതെന്നും, പകൽ സമയങ്ങളിൽ ഈ ഭാഗത്ത് ഗതാഗതം സാധാരണ നിലയിൽ തന്നെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. നിയന്ത്രണമുള്ള സമയങ്ങളിൽ ഇതുവഴി യാത്ര ചെയ്യുന്ന വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും, റോഡിൽ സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് ബോർഡുകളും ട്രാഫിക് നിർദ്ദേശങ്ങളും കർശനമായി അനുസരിക്കണമെന്നും മസ്കത്ത് മുനിസിപ്പാലിറ്റി അഭ്യർത്ഥിച്ചു.