ഇലക്ട്രിക്കൽ സബ് സ്റ്റേഷനുകൾക്ക് മുന്നിൽ പാർക്കിങ് പാടില്ല; മുന്നറിയിപ്പുമായി കഹ്‌റമാ

  1. Home
  2. International

ഇലക്ട്രിക്കൽ സബ് സ്റ്റേഷനുകൾക്ക് മുന്നിൽ പാർക്കിങ് പാടില്ല; മുന്നറിയിപ്പുമായി കഹ്‌റമാ

kahramaa


ഖത്തറിലെ ഇലക്ട്രിക്കൽ സബ് സ്റ്റേഷനുകൾക്ക് മുന്നിലോ സമീപത്തോ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്‌റമാ) നിർദ്ദേശിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനുമാണ് ഈ മുൻകരുതൽ. സബ് സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളിലും പരിസരങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അറ്റകുറ്റപ്പണികൾക്കും സാങ്കേതിക പരിശോധനകൾക്കുമായി എത്തുന്ന ഫീൽഡ് ടീമുകളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

വൈദ്യുതി തടസ്സമോ മറ്റ് സാങ്കേതിക തകരാറുകളോ ഉണ്ടാകുന്ന സാഹചര്യത്തിൽ എമർജൻസി ടീമുകൾക്ക് സബ് സ്റ്റേഷനുകളിലേക്ക് ഉടനടി പ്രവേശിക്കേണ്ടതുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ വാഹനങ്ങൾ തടസ്സമായി നിൽക്കുന്നത് സേവനങ്ങൾ വൈകുന്നതിന് കാരണമാകും. അതിനാൽ, പ്രധാനപ്പെട്ട പൊതുസേവനങ്ങളുടെ തുടർച്ച ഉറപ്പാക്കാൻ ജനങ്ങൾ ഫീൽഡ് ടീമുകളുമായി സഹകരിക്കണമെന്നും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കഹ്‌റമാ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.