ഇനി നാട്ടിലേക്ക് എളുപ്പം പണമയക്കാം; ഖത്തർ പോസ്റ്റും ഇന്ത്യ പോസ്റ്റും കൈകോർക്കുന്നു

  1. Home
  2. International

ഇനി നാട്ടിലേക്ക് എളുപ്പം പണമയക്കാം; ഖത്തർ പോസ്റ്റും ഇന്ത്യ പോസ്റ്റും കൈകോർക്കുന്നു

qatar post


ഖത്തറിലെ പ്രവാസികൾക്ക് നാട്ടിലേക്ക് സുരക്ഷിതമായും എളുപ്പത്തിലും പണമയക്കുന്നതിനായി ഖത്തർ പോസ്റ്റ് പുതിയ മണി ട്രാൻസ്ഫർ സേവനത്തിന് തുടക്കമിട്ടു. ഇന്ത്യ പോസ്റ്റ്, യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (UPU) എന്നിവയുമായി സഹകരിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷ വേളയിലാണ് ഈ പുതിയ സംവിധാനം അവതരിപ്പിച്ചത്.

യു.പി.ഐ സാങ്കേതികവിദ്യയുടെ കരുത്തിൽ 'പോസ്റ്റ് ട്രാൻസ്ഫർ' (PosTransfer) സംവിധാനം വഴിയാണ് ഈ സേവനം ലഭ്യമാക്കുന്നത്. തങ്ങളുടെ സാമ്പത്തിക സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പരമ്പരാഗത തപാൽ സേവനങ്ങളെ ആധുനിക ഡിജിറ്റൽ സംവിധാനങ്ങളുമായി സംയോജിപ്പിച്ചാണ് ഖത്തർ പോസ്റ്റ് പദ്ധതി നടപ്പിലാക്കുന്നത്.

പുതിയ സേവനം ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകുമെന്നും തപാൽ-സാമ്പത്തിക മേഖലകളിൽ ഖത്തറും ഇന്ത്യയും തമ്മിലുള്ള അന്താരാഷ്ട്ര സഹകരണവും സൗഹൃദബന്ധവും കൂടുതൽ ദൃഢമാക്കുമെന്നും ഖത്തർ പോസ്റ്റ് വ്യക്തമാക്കി.