തീരങ്ങളിൽ എണ്ണപ്പാട; ഒമാനിൽ വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കും ജാഗ്രതാ നിർദേശം

  1. Home
  2. International

തീരങ്ങളിൽ എണ്ണപ്പാട; ഒമാനിൽ വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കും ജാഗ്രതാ നിർദേശം

oman


കടലിലും തീരപ്രദേശങ്ങളിലും എണ്ണപ്പാടകൾ കണ്ടുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും ജാഗ്രതാ നിർദേശവുമായി ഒമാൻ പരിസ്ഥിതി അതോറിറ്റി. എണ്ണപ്പാടകൾ ബാധിച്ച പ്രദേശങ്ങളിൽ നീന്തുന്നതിനും മറ്റ് വിനോദങ്ങളിൽ ഏർപ്പെടുന്നതിനും കർശന വിലക്കുണ്ട്. തീരദേശങ്ങളിലെ പാരിസ്ഥിതിക സ്ഥിതിഗതികൾ അതോറിറ്റി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

തീരത്ത് എണ്ണപ്പാടകൾ ശ്രദ്ധയിൽപ്പെട്ടാൽ തൊടാനോ സ്വയം ശുചീകരണത്തിന് ശ്രമിക്കാനോ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി. മാലിന്യങ്ങൾ നീക്കം ചെയ്യാൻ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കടലിൽ എണ്ണപ്പാടകളോ, പരിക്കേറ്റതോ ചത്തതോ ആയ കടൽജീവികളെയോ ശ്രദ്ധയിൽപ്പെട്ടാൽ 93930088 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിവരമറിയിക്കണം.