ഖത്തർ തീരത്ത് ഓയിൽ ടാങ്കറിന് നേരെ ആക്രമണം; ആളപായമെന്ന് റിപ്പോർട്ട്
ഖത്തർ തീരത്ത് സഞ്ചരിക്കുകയായിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണമുണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപറേഷൻസ് (UKMTO) അറിയിച്ചു. ഖത്തറിന് വടക്കുള്ള മദീനത്ത് അൽ-ഷമാലിൽ നിന്ന് 51 നോട്ടിക്കൽ മൈൽ (94 കിലോമീറ്റർ) അകലെ വെച്ചാണ് കപ്പലിന് നേരെ നിരവധി തവണ ആക്രമണമുണ്ടായത്. സംഭവത്തിൽ ആളപായം സംഭവിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
ഹോർമുസ് ജലപാത ലക്ഷ്യമാക്കി നീങ്ങുകയായിരുന്ന 'എസിർസ്' (Asirs) എന്ന കെമിക്കൽ-ഓയിൽ ടാങ്കറിന് നേരെയാണ് ആക്രമണം നടന്നതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു. ആന്റിഗ്വ ആൻഡ് ബാർബുഡയുടെ പതാകയേന്തിയ കപ്പലാണ് ഇത്. സംഭവത്തെ തുടർന്ന് മേഖലയിലെ കടൽപ്പാതകളിൽ സുരക്ഷാ മുന്നറിയിപ്പ് ശക്തമാക്കിയിട്ടുണ്ട്.
