വ്യോമപാത നിയന്ത്രണം: ഒമാൻ എയർ വിമാന സർവീസുകൾ വൈകുന്നു

  1. Home
  2. International

വ്യോമപാത നിയന്ത്രണം: ഒമാൻ എയർ വിമാന സർവീസുകൾ വൈകുന്നു

oman air


ചില വ്യോമപാതകളിൽ ഏർപ്പെടുത്തിയ താൽക്കാലിക നിയന്ത്രണങ്ങൾ കാരണം നിരവധി സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്ന് ഒമാൻ എയർ അറിയിച്ചു. സർവീസുകൾ എത്രയും വേഗം സാധാരണ നിലയിലാക്കാൻ പരിശ്രമിച്ചു വരികയാണെന്നും ശനിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ കമ്പനി വ്യക്തമാക്കി.

വിമാന സമയം മാറ്റിവെച്ച വിവരങ്ങൾ യാത്രക്കാരുടെ വാട്സാപ്പ്, ഇമെയിൽ അല്ലെങ്കിൽ എസ്.എം.എസ് വഴി അറിയിക്കുമെന്നും, ആവശ്യമെങ്കിൽ മറ്റ് എയർലൈനുകളിൽ റീബുക്ക് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. യാത്ര പുറപ്പെടുന്നതിന് മുൻപായി കോൺടാക്റ്റ് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്താനും വെബ്‌സൈറ്റ് വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും ഒമാൻ എയർ നിർദേശിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർലൈൻസ് ഖേദം പ്രകടിപ്പിച്ചു.