ജൂൺ 25 മുതൽ കുവൈത്ത് സർവീസുകൾ പുനഃരാരംഭിക്കാൻ ഒമാൻ എയർ

  1. Home
  2. International

ജൂൺ 25 മുതൽ കുവൈത്ത് സർവീസുകൾ പുനഃരാരംഭിക്കാൻ ഒമാൻ എയർ

oman air


ഒമാൻ എയർ ജൂൺ 25 മുതൽ കുവൈത്തിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ പുനഃരാരംഭിക്കുന്നു. രാജ്യത്തെ വിമാന സർവീസുകൾ സാധാരണ നിലയിലായതിനെ തുടർന്നാണ് ഒമാൻ എയറിന്റെ ഈ തീരുമാനം.

അതേസമയം, വിമാന സർവീസുകൾ താത്കാലികമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ നിന്ന് ടെർമിനൽ 4-ലേക്ക് (T4) മാറ്റിയിട്ടുണ്ടെന്ന് എയർലൈൻ സോഷ്യൽ മീഡിയയിലൂടെ ഓർമിപ്പിച്ചു. ഒമാനിൽ നിന്ന് കുവൈത്തിലേക്ക് യാത്ര ചെയ്യുന്നവരും അവിടെ നിന്ന് തിരികെ വരുന്നവരും വിമാനത്താവളത്തിലെ ഈ ടെർമിനൽ മാറ്റം പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.