14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് ഒമാൻ

  1. Home
  2. International

14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് ഒമാൻ

visa


വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉണർവേകുന്നതിന്റെ ഭാഗമായി 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് ഒമാൻ. അധികൃതർ നിർദേശിക്കുന്ന രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഈ വിസ ആനുകൂല്യം ലഭ്യമാകുക. എന്നാൽ ഏതൊക്കെ രാജ്യക്കാർക്കാണ് സൌജന്യ വിസ ലഭിക്കുകയെന്ന വിവരങ്ങൾ നിലവിൽ പുറത്തുവിട്ടിട്ടില്ല.

വിദേശികളുടെ താമസ നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് റോയൽ ഒമാൻ പോലീസ് പുതിയ തീരുമാനം പുറപ്പെടുവിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. 14 ദിവസത്തെ കാലാവധി അവസാനിക്കുന്നതിന് മുൻപായി ചട്ടപ്രകാരം വിസ മറ്റേതെങ്കിലും തരത്തിലുള്ള ടൂറിസ്റ്റ് വിസകളിലേക്ക് മാറ്റാനും സന്ദർശകർക്ക് സാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയാണ് ഈ നീക്കത്തിലൂടെ ഒമാൻ ലക്ഷ്യമിടുന്നത്.