ഇറാനിൽ നിന്നുള്ള കുപ്പിവെള്ള ഇറക്കുമതി ഒമാൻ നിരോധിച്ചു
വിഷാംശം കലർന്ന കുപ്പിവെള്ളം ഉപയോഗിച്ച് ആളുകൾ മരിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനിൽ നിന്നുള്ള കുപ്പിവെള്ള ഇറക്കുമതി ഒമാൻ നിരോധിച്ചു. ഒമാൻ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയമാണ് ഇതുസംബന്ധിച്ച പുതിയ മന്ത്രിതല പ്രമേയം പുറത്തിറക്കിയത്.
ഈ നിരോധനത്തിനുള്ള കാരണങ്ങൾ പരിഹരിക്കപ്പെടുകയും മറ്റൊരു ഉത്തരവ് പുറത്തിറങ്ങുകയും ചെയ്യുന്നതുവരെ ഇറാനിൽ നിന്നുള്ള കുപ്പിവെള്ളവും അനുബന്ധ ഉൽപ്പന്നങ്ങളും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാൻ അനുവദിക്കില്ല. ഈ തീരുമാനം നടപ്പിലാക്കാൻ അതത് അധികാരപരിധിയിലുള്ള ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ ഈ തീരുമാനം പ്രാബല്യത്തിൽ വരും.
വിഷാംശം കലർന്ന വെള്ളം ഉപയോഗിച്ച് രണ്ട് പേർ മരണപ്പെട്ട സംഭവത്തെത്തുടർന്ന്, ഇറാനിയൻ ബ്രാൻഡായ യുറാനസ് സ്റ്റാർ ഉൾപ്പെടെയുള്ള കുപ്പിവെള്ളങ്ങൾ പ്രാദേശിക വിപണികളിൽ നിന്ന് നേരത്തെ തന്നെ പിൻവലിച്ചിരുന്നു.
