ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് നാല് ദിവസത്തെ തുടർച്ചയായ അവധി പ്രഖ്യാപിച്ചു

  1. Home
  2. International

ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് നാല് ദിവസത്തെ തുടർച്ചയായ അവധി പ്രഖ്യാപിച്ചു

oman flag


2026-ലെ ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങൾ ഒമാൻ തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. നവംബർ 25 ബുധനാഴ്ചയും നവംബർ 26 വ്യാഴാഴ്ചയുമായിരിക്കും രാജ്യത്ത് പൊതുഅവധി. സർക്കാർ, സ്വകാര്യ മേഖലകളിലെ സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ ബാധകമാകുന്ന രീതിയിലാണ് ഈ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

നവംബർ 25, 26 തീയതികളിലെ ഔദ്യോഗിക അവധിക്കൊപ്പം വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ചേരുന്നതോടെ രാജ്യത്തെ ജീവനക്കാർക്ക് തുടർച്ചയായി നാല് ദിവസത്തെ നീണ്ട അവധിയാണ് ലഭിക്കുന്നത്. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന് തുടർന്നും മഹത്വവും സുരക്ഷയും ഐശ്വര്യവും ഉണ്ടാകട്ടെയെന്ന് തൊഴിൽ മന്ത്രാലയം ആശംസിച്ചു