ബാങ്ക് വിവരങ്ങളും പാസ്‌വേഡുകളും രഹസ്യമായി സൂക്ഷിക്കണം: ഒമാൻ പോലീസിന്റെ ബോധവൽക്കരണ മുന്നറിയിപ്പ്

  1. Home
  2. International

ബാങ്ക് വിവരങ്ങളും പാസ്‌വേഡുകളും രഹസ്യമായി സൂക്ഷിക്കണം: ഒമാൻ പോലീസിന്റെ ബോധവൽക്കരണ മുന്നറിയിപ്പ്

oman police


ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഒ.ടി.പി, പാസ്‌വേഡുകൾ, പിൻ നമ്പറുകൾ, ബാങ്ക് വിവരങ്ങൾ എന്നിവ മറ്റാരുമായും പങ്കുവെക്കരുതെന്ന് റോയൽ ഒമാൻ പോലീസ് (ROP) കർശന മുന്നറിയിപ്പ് നൽകി. ബാങ്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടുവെന്ന് വിശ്വസിപ്പിച്ച് വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യിക്കുന്ന തട്ടിപ്പുരീതികളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് എക്‌സിലൂടെയും ബോധവൽക്കരണ വീഡിയോയിലൂടെയും പോലീസിങ് വിഭാഗം ആഹ്വാനം ചെയ്തു.

ഇത്തരം സാമ്പത്തിക വിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുന്നതിലൂടെ മാത്രമേ തട്ടിപ്പുകൾ പൂർണ്ണമായും ഒഴിവാക്കാനാകൂ എന്ന് ആർ.ഒ.പി വ്യക്തമാക്കി. ഒമാനിൽ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുകയോ സംശയാസ്പദമായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ പൊതുജനങ്ങൾ ഉടൻ തന്നെ 80077444 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ ബന്ധപ്പെട്ട് വിവരമറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.