മിനിമം വേതന നയം പുനഃപരിശോധിക്കാൻ ഒമാൻ; വേതന വർധനവിനും ക്രമീകരണത്തിനും സാധ്യത

  1. Home
  2. International

മിനിമം വേതന നയം പുനഃപരിശോധിക്കാൻ ഒമാൻ; വേതന വർധനവിനും ക്രമീകരണത്തിനും സാധ്യത

oman


ഒമാൻ തങ്ങളുടെ മിനിമം വേതന നയം പുനഃപരിശോധനയ്ക്ക് വിധേയമാക്കുകയാണെന്ന് തൊഴിൽ മന്ത്രി പ്രഫ. മഹദ് ബിൻ സഈദ് ബിൻ അലി ബാവൈൻ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഷൂറ കൗൺസിലിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിലെ സാമ്പത്തിക സാഹചര്യങ്ങളും തൊഴിൽ വിപണിയിലെ യാഥാർത്ഥ്യങ്ങളും കണക്കിലെടുത്ത് വേതന വർധനവ്, മറ്റ് ക്രമീകരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സാധ്യതകൾ മന്ത്രാലയം പരിശോധിച്ചു വരികയാണ്.

കൂടുതൽ കൂടിയാലോചനകൾക്കും സമഗ്രമായ അവലോകനത്തിനുമായി മിനിമം വേതന നയം മന്ത്രാലയം തിരികെ അയച്ചിരിക്കുകയാണ്. തൊഴിൽ മന്ത്രാലയം സമർപ്പിച്ച ഈ പുതിയ നിർദ്ദേശങ്ങൾക്ക് വരും കാലയളവിൽ ഒമാൻ ഉന്നത നേതൃത്വത്തിന്റെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്വദേശി-വിദേശി തൊഴിലാളികൾക്ക് ഒരുപോലെ ഗുണകരമാകുന്ന രീതിയിലുള്ള പരിഷ്കാരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.