പുതിയ വ്യോമഗതാഗത സംവിധാനങ്ങളുടെ പരീക്ഷണം ആരംഭിക്കാൻ ഒമാൻ; വരുന്നത് എയർ ടാക്സികളും ഡ്രോൺ ഡെലിവറിയും

  1. Home
  2. International

പുതിയ വ്യോമഗതാഗത സംവിധാനങ്ങളുടെ പരീക്ഷണം ആരംഭിക്കാൻ ഒമാൻ; വരുന്നത് എയർ ടാക്സികളും ഡ്രോൺ ഡെലിവറിയും

oman taxi


ഡ്രോൺ അധിഷ്ഠിത ഡെലിവറി, എയർ ടാക്സി തുടങ്ങിയ ഭാവി വ്യോമഗതാഗത സംവിധാനങ്ങൾ പരീക്ഷിക്കുന്നതിനും അവയ്ക്കായി നിയന്ത്രണ ചട്ടങ്ങൾ രൂപപ്പെടുത്തുന്നതിനുമായി ഒമാനിൽ പ്രത്യേക പദ്ധതി വരുന്നു. ഇതിന്റെ ഭാഗമായി ട്രാൻസ്പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും സിവിൽ ഏവിയേഷൻ അതോറിറ്റിയും ചേർന്ന് രാജ്യത്തെ ആദ്യ 'അഡ്വാൻസ്ഡ് എയർ മൊബിലിറ്റി സാൻഡ്‌ബോക്സ്' സംഘടിപ്പിക്കും. ഡിസംബർ 6 മുതൽ 10 വരെ നടക്കുന്ന പരീക്ഷണങ്ങളിൽ പ്രാദേശിക, അന്താരാഷ്ട്ര ഡ്രോൺ നിർമ്മാതാക്കൾക്കും സാങ്കേതിക സ്ഥാപനങ്ങൾക്കും പങ്കെടുക്കാം.

ആരോഗ്യം, സുരക്ഷ, കൃഷി, ചരക്കുനീക്കം, എയർ ടാക്സി എന്നീ മേഖലകളിൽ പുതിയ വ്യോമ സാങ്കേതികവിദ്യകളുടെ സാധ്യതകളാണ് പരീക്ഷിക്കുക. ആദ്യഘട്ടത്തിൽ ഡ്രോൺ വഴിയുള്ള സാധനങ്ങളുടെ കൈമാറ്റത്തിനും, തുടർഘട്ടങ്ങളിൽ എയർ ടാക്സികൾക്കുമാണ് പ്രാധാന്യം നൽകുന്നത്. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ എയർ ടാക്സി സർവീസുകളുടെ പ്രധാന കേന്ദ്രമാക്കാനും അവിടെനിന്ന് സുൽത്താൻ ഹൈതം സിറ്റി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് ആകാശമാർഗം യാത്രാസൗകര്യം ഒരുക്കാനുമാണ് ഒമാൻ ലക്ഷ്യമിടുന്നത്.