മസ്‌കത്തിൽ ഒമാൻ-ബഹ്‌റൈൻ എക്‌സിബിഷന് തുടക്കം; ഫെബ്രുവരി 28 വരെ നീണ്ടുനിൽക്കും

  1. Home
  2. International

മസ്‌കത്തിൽ ഒമാൻ-ബഹ്‌റൈൻ എക്‌സിബിഷന് തുടക്കം; ഫെബ്രുവരി 28 വരെ നീണ്ടുനിൽക്കും

bahrain


ഒമാനും ബഹ്‌റൈനും തമ്മിലുള്ള സാഹോദര്യ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായി സംഘടിപ്പിച്ച 'ഒമാൻ-ബഹ്‌റൈൻ എക്‌സിബിഷൻ' മസ്‌കത്തിൽ ആരംഭിച്ചു. ഒമാനിലെ ബഹ്‌റൈൻ എംബസിയും ഒമാനി-ബഹ്‌റൈൻ ഫ്രണ്ട്ഷിപ്പ് അസോസിയേഷനും സംയുക്തമായാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അണ്ടർസെക്രട്ടറി ഗാലിബ് ബിൻ സൈദ് അൽ മഅ്മരി പ്രദർശനം ഉദ്ഘാടനം ചെയ്തു.

ഇരുരാജ്യങ്ങളിലെയും ചെറുകിട-ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, ഉൽപ്പാദകരും ഉപഭോക്താക്കളും തമ്മിൽ നേരിട്ടുള്ള വിപണന സാധ്യതകൾ ഒരുക്കുക എന്നിവയാണ് പ്രദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഒമാന്റെയും ബഹ്‌റൈന്റെയും സാംസ്കാരിക പൈതൃകവും വൈവിധ്യവും വിളിച്ചോതുന്ന സ്റ്റാളുകൾ എക്സിബിഷനിൽ ഒരുക്കിയിട്ടുണ്ട്. മസ്‌കത്തിലെ പ്രധാന കേന്ദ്രത്തിൽ നടക്കുന്ന ഈ പ്രദർശനം ഫെബ്രുവരി 28 വരെ തുടരും.