ഒമാൻ-ചൈന സഹകരണം ശക്തമാകുന്നു; 14 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

  1. Home
  2. International

ഒമാൻ-ചൈന സഹകരണം ശക്തമാകുന്നു; 14 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

image


സാമ്പത്തിക, സാങ്കേതിക മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താൻ 14 ധാരണാപത്രങ്ങളിലും സഹകരണ പ്രോട്ടോക്കോളുകളിലും ഒപ്പുവെച്ച് ഒമാനും ചൈനയും. ചൈന സന്ദർശനത്തോടനുബന്ധിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെയും ചൈനീസ് പ്രസിഡന്റിന്റെയും സാന്നിധ്യത്തിലായിരുന്നു ഒപ്പുവെക്കൽ.

ഒമാൻ സെൻട്രൽ ബാങ്കും ചൈനീസ് പീപ്പിൾസ് ബാങ്കും തമ്മിലുള്ള പ്രാദേശിക കറൻസി കൈമാറ്റ കരാറാണ് ഇതിൽ പ്രധാനപ്പെട്ടത്. ഹരിത വികസനം, മാധ്യമം, വാർത്താവിനിമയം, ശാസ്ത്രം, സാങ്കേതികവിദ്യ, നിർമിതബുദ്ധി, ബഹിരാകാശ ഗവേഷണം, ഡിജിറ്റൽ സമ്പദ്വ്യവസ്ഥ, വ്യവസായം, നിക്ഷേപം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താനും ധാരണയായി.

ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉണക്ക ഈത്തപ്പഴത്തിന്റെ പരിശോധന, ക്വാറന്റീൻ, ആരോഗ്യ മാനദണ്ഡങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സഹകരണ പ്രോട്ടോക്കോളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.പുതിയ കരാറുകളിലൂടെ സാമ്പത്തിക ബന്ധങ്ങൾ വിപുലീകരിക്കുന്നതിനൊപ്പം സാങ്കേതികവിദ്യയിലും വ്യാപാരത്തിലും പരസ്പര സഹകരണം കൂടുതൽ ശക്തമാക്കുകയാണ് ഒമാനും ചൈനയും ലക്ഷ്യമിടുന്നത്.