ഒമാൻ സുൽത്താന്റെ സ്ഥാനാരോഹണ വാർഷികം: ജനുവരി 11-ന് അൽ ഖൗദ് ഡാമിൽ വർണ്ണാഭമായ വെടിക്കെട്ട്
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണ വാർഷികത്തോടനുബന്ധിച്ച് രാജ്യത്ത് വിപുലമായ ആഘോഷങ്ങൾ നടക്കുന്നു. ഇതിന്റെ ഭാഗമായി ജനുവരി 11 ഞായറാഴ്ച രാത്രി 8:00 മണിക്ക് സീബ് വിലായത്തിലെ അൽ ഖൗദ് ഡാമിൽ വെടിക്കെട്ട് പ്രദർശനം നടക്കുമെന്ന് ജനറൽ സെക്രട്ടേറിയറ്റ് ഓഫ് നാഷണൽ സെലിബ്രേഷൻസ് അറിയിച്ചു.
രാജ്യവ്യാപകമായി നടക്കുന്ന ആഘോഷങ്ങളുടെ പ്രധാന ആകർഷണമായിരിക്കും ഈ വെടിക്കെട്ട് പ്രദർശനം. സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത മാർഗനിർദേശങ്ങളും പാലിച്ചുകൊണ്ട് പൊതുജനങ്ങൾക്ക് പരിപാടി വീക്ഷിക്കാനുള്ള സൗകര്യമുണ്ടാകും. സുൽത്താന്റെ ഭരണത്തിന് കീഴിൽ ഒമാൻ കൈവരിച്ച നേട്ടങ്ങളെയും പുരോഗതിയെയും അടയാളപ്പെടുത്തുന്നതാണ് ഈ സുദിനം.
